പൊതുപ്രഭാഷണം സംഘടിപ്പിച്ചു


മനാമ: ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ "മില്ലത്ത് ഇബ്രാഹിം എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. യുവ പണ്ഡിതനും പ്രഭാഷകനുമായ ജാസിർ പി.പി മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡണ്ട് അബ്ബാസ് മലയിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബഷീർ പി.എം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു.

പരിപാടിയിൽ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്ന അഷ്‌റഫ് പി.എമ്മിനു യാത്രയയപ്പും നൽകി. ഏരിയ വൈസ് പ്രെസിഡണ്ട് അഹമ്മദ് റഫീഖ് ആശംസാ പ്രസംഗം നടത്തി. മൂസ കെ.ഹസൻ, യൂനുസ് രാജ്, ഉബൈസ് തൊടുപുഴ, സുഹൈൽ റഫീഖ്, ഡോ.സാബിർ തുടങ്ങിയവർ നേതൃത്വം നൽകി.

article-image

esfsfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed