വോയിസ് ഓഫ് ആലപ്പി ഹമദ് ടൌൺ ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മനാമ: വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റി അൽഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൗൺ ബ്രാഞ്ചുമായി ചേർന്ന് അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.180 ഓളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കോർഡിനേറ്റർ സന്തോഷ് ബാബു സ്വാഗതം ആശംസിച്ചു.
വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോക്ടർ പി.വി. ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബിൻ സലിം ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, ദീപക് തണൽ, രശ്മി അനൂപ്, ഹോസ്പിറ്റൽ ഹെഡ് പ്യാരേലാൽ,ഗോകുൽ കൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഏരിയ എസ്‌സിക്യൂട്ടീവ്മാരായ അനീഷ് പുഷ്പാംഗതൻ, സാരംഗ് രമേഷ് എന്നിവർ നേതൃത്വം നൽകി. ഏരിയ വൈസ് പ്രസിഡന്റ് ഹരിദാസ് പള്ളിപ്പാട് നന്ദി രേഖപ്പെടുത്തി.

article-image

dsfsfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed