സുഗതാഞ്ജലി കാവ്യാലാപനം ബഹ്റൈൻ ചാപ്റ്റർതല മത്സരങ്ങൾ നാളെ


മനാമ:

മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാലാം പതിപ്പിൻ്റെ ബഹ്റൈൻ ചാപ്റ്റർ തല മത്സരങ്ങൾ നാളെ നടക്കും. ബഹ്റൈൻ കേരളീയ സമാജം ബാബു രാജൻ ഹാളിൽ രാവിലെ 9.30 ന് മത്സരങ്ങൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള പഠിതാക്കളാണ് പങ്കെടുക്കുന്നത്. സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും, ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെയും സീനിയർ വിഭാഗത്തിൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെയും കവിതകളാണ് മത്സരാർഥികൾ ചൊല്ലേണ്ടത്.
എല്ലാ വിഭാഗങ്ങളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർ ആഗോള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. മലയാളം മിഷൻ ഭരണ സമിതി അംഗമായിരുന്ന പ്രശസ്ത കവി സുഗതകുമാരിയുടെ സ്മരണാർത്ഥമാണ് എല്ലാവർഷവും കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed