സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി


ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെയും, റവറന്റ് ഫാദർ എൽദോസ് ജോയിയുടെയും പ്രധാന കാർമികത്വത്തിൽ ഇടവക പെരുന്നാളിന് കൊടിയേറി. ജൂൺ 25,26,27 തീയതികളിൽ വൈകിട്ട് 7:30 മുതൽ റവ. ഫാ. അതുൽ ചെറിയാൻ കുമ്പളാമ്പുഴയിൽ നയിക്കുന്ന കൺവൻഷൻ നടക്കും. പ്രധാന പെരുന്നാൾ ദിനമായ ജൂൺ 28ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 ന് പെരുന്നാൾ കുർബാനയും തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം, ആശിർവാദം, നേർച്ച വിളമ്പ് എന്നിവയ്ക്ക് ശേഷം കൊടിയിറക്കത്തോടെ ഇടവക പെരുന്നാൾ സമാപിക്കും.

article-image

fdfgfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed