വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ ബ്ലഡ് ഡോണേഴ്‌സ് കേരളയുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 21 വെള്ളിയാഴ്‌ച രാവിലെ 8:00 മുതൽ 12:30 വരെ കിംഗ്ഹമദ് ഹോസ്പിറ്റലിലാണ് ക്യാമ്പ് ഒരുക്കുന്നത്.
രക്തദാനത്തിന് താൽപര്യമുള്ളവർ അന്നേ ദിവസം കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ്‌ബാങ്കിലേക്ക് എത്തിച്ചേരണമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36636854 അല്ലെങ്കിൽ 38990554 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
sfsdf