മായ കിരണിന് ബഹ്റൈൻ അക്ഷരവേദി യാത്രയയപ്പ് നൽകി

ദീർഘകാലത്തെ ബഹ്റൈൻ പ്രവാസം ജീവിതം അവസാനിപ്പിക്കുന്ന പ്രശസ്ത എഴുത്തുകാരി മായാ കിരണിന് ബഹ്റൈൻ അക്ഷരവേദി അംഗങ്ങൾ യാത്രയപ്പ് നൽകി. അക്ഷരവേദി പ്രസിഡന്റ് ജോർജ്ജ് വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും, ഫോർ പിഎം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്ററുമായ പ്രദീപ് പുറവങ്കര, ബാലചന്ദ്രൻ കൊന്നക്കാട്, വർഗീസ് കൊല്ലാംങ്കുടി, നിർമ്മല ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു. സിബി ഇലവുപാലം, ജോസാൻ്റണി പി കുറമ്പത്തുരുത്ത് തുടങ്ങിയവർ അവതരിപ്പിച്ച കവിതകൾ യോഗത്തിന് മാറ്റു കൂട്ടി. സഹ എഴുത്തുക്കാരായ ബിബി എഡ്വവേർഡ്, വിനീത വിജയ്, ആഷ രാജീവ്, സ്വപ്ന വിനോദ്, കെ എം തോമസ്, വിനു ക്രിസ്റ്റി എന്നിവർ ഓൺലൈനിലൂടെയും ആശംസകൾ നേർന്നു.
പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന അക്ഷരവേദിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് യോഗത്തിൽ ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ മായ കിരണിന് അക്ഷരവേദിയുടെ മൊമെന്റോ നൽകി ആദരിച്ചു. തൻ്റെ മറുപടി പ്രസംഗത്തിൽ അക്ഷരവേദി തനിക്ക് നൽകിയ പ്രോത്സാഹനങ്ങൾക്ക് മായാകിരൺ നന്ദി രേഖപ്പെടുത്തി. അനീഷ് ഫിലിപ്പ് സ്വാഗതം പറഞ്ഞ യോഗത്തിൽ സാബു പാല മുഖ്യ അവതാരകൻ ആയിരുന്നു. കിരൺ രാധാകൃഷ്ണൻ, സബിത സാബു, അമ്പിളി സിബി, ആനി വർഗീസ്, തുടങ്ങിയവർ പരിപാടയിൽ പങ്കെടുത്തു. ജോസാന്റണി പി നന്ദി പറഞ്ഞു.
sadd
sgdsfg