ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ
ഐപിഎൽ 2024ലേക്കുള്ള താരക്കൈമാറ്റങ്ങളെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രത്യേകിച്ച് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെക്കുറിച്ച് ഉയർന്നിരുന്നത്. കഴിഞ്ഞദിവസമാണ് താരം മുംബൈയിലേക്ക് തിരിച്ചെത്തുന്നു എന്ന റിപ്പോർട്ടുകൾ ഉയർന്നുവന്നത്. എന്നാൽ വ്യക്തമായ സ്ഥിരീകരണങ്ങൾ ലഭ്യമല്ലായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് അവസാനം നൽകി ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് തിരിച്ചെത്തിയെന്നാണ് പുതിയ റിപ്പോർട്ട്.
ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരിച്ചുപിടിച്ചെന്നാണ് അനൗദ്യോഗിക വിവരം. മുംബൈ, ഗുജറാത്ത് ടീമുകൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ‘ഹാർദിക്കിന്റെ കൈമാറ്റം വൈകിട്ട് അഞ്ചു മണിയോടെ പൂർത്തിയായി. കരാർ പ്രകാരം ഇപ്പോൾ താരം മുംബൈ പ്ലയർ ആയി. ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു കൈമാറിയാണ് താരത്തെ ടീമിലെത്തിക്കാൻ കഴിഞ്ഞത്’ ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥനും ഐപിഎൽ ഗവേണിംഗ് കൗൺസിൽ അംഗവും പിടിഐയോട് പ്രതികരിച്ചു.
SADSAADSADS