ഖത്തർ ലോകകപ്പ് : രണ്ടാം റൗണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന്

ഖത്തർ ലോകകപ്പിലെ രണ്ടാം റൗണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് ബിയിൽ വെയിൽസ് ഇറാനെ നേരിടുമ്പോൾ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ആതിഥേയരായ ഖത്തർ സെനഗലിനെതിരെയും രാത്രി 9.30ന് നെതർലൻഡ്സ് ഇക്വഡോറിനെതിരെയും കളത്തിലിറങ്ങും. ഗ്രൂപ്പ് ബിയിൽ പുലർച്ചെ 12.30ന് ഇംഗ്ലണ്ട് – യുഎസ്എ മത്സരവും ഇന്ന് നടക്കും.
യുഎസ്എയ്ക്കെതിരെ സമനില വഴങ്ങിയാണ് വെയിൽസ് രണ്ടാം മത്സരത്തിനിറങ്ങുക. അതുകൊണ്ട് തന്നെ ഇറാനെതിരെ ജയം തന്നെയാവും വെയിൽസിൻ്റെ ലക്ഷ്യം.സൂപ്പർ താരം ഗാരത് ബെയിലിൽ തന്നെയാണ് വെയിൽസിൻ്റെ പ്രതീക്ഷകൾ.
ഇംഗ്ലണ്ടിനെതിരെ നാണംകെട്ട പരാജയം വഴങ്ങിയെത്തുന്ന ഇറാൻ ഇന്ന് സമനിലയെങ്കിലും പിടിക്കാനുള്ള ശ്രമത്തിലാവും. ഇംഗ്ലണ്ടിനെതിരെ ഷേപ്പ് നഷ്ടപ്പെട്ട പ്രതിരോധമാണ് ഏറെ പഴികേട്ടത്. അതുകൊണ്ട് തന്നെ ഇന്നത്തെ കളിയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. മെഹ്ദി തരേമിയുടെ ബൂട്ടുകളിൽ തന്നെയാവും ഇറാൻ്റെ പ്രതീക്ഷകൾ.
മറുവശത്ത് നെതർലൻഡ്സിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും സെനഗൽ മികച്ച കളിയാണ് കെട്ടഴിച്ചത്. സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും താരനിബിഢമായ നെതർലൻഡ്സിനെ വിറപ്പിക്കാൻ അവർക്ക് സാധിച്ചു. കടലാസിലെ കരുത്ത് പരിഗണിക്കുമ്പോൾ സെനഗൽ വിജയിക്കാനാണ് സാധ്യത.
ഇറാനെ തകർത്തുകളഞ്ഞ ഇംഗ്ലണ്ട് ജയം തുടരാനാവും ഇന്നിറങ്ങുക. യൂറോപ്യൻ ലീഗുകളിലെ സൂപ്പർ താരങ്ങൾ തോളോടുതോൾ ചേർന്ന് ആക്രമിക്കുമ്പോൾ ഇംഗ്ലണ്ടിന് അത് അപ്രാപ്യവുമല്ല. ബുക്കായോ സാക്ക, ജൂഡ് ബെല്ലിങ്ങാം എന്നീ യുവ പ്രതിഭകൾക്കൊപ്പം റഹീം സ്റ്റിർലിങ്ങ്, ഹാരി മഗ്വയർ, ഹാരി കെയ്ൻ തുടങ്ങിയ മുതിർന്ന താരങ്ങളും അണിനിരക്കുന്ന ഇംഗ്ലണ്ട് നിര ഏത് ടീമിൻ്റെയും പേടിസ്വപ്നമാണ്. എന്നാൽ, ഇറാനെതിരെ രൻട് ഗോൾ വഴങ്ങിയെന്നത് അവരുടെ പ്രതിരോധത്തെ ചോദ്യച്ചിഹ്നത്തിൽ നിർത്തുന്നു.
aaa