ഐ.പി.എൽ കലാശപ്പോരാട്ടത്തിൽ ഇന്ന് ചെന്നൈയും കൊൽക്കത്തയും നേർക്കുനേർ


 

ദുബായ്: ഐ.പി.എൽ 14-ാം സീസണിന്റെ കലാശപ്പോരാട്ടത്തിന് വെള്ളിയാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയാകുകയാണ്. എം.എസ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും ഓയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് കലാശപ്പോരാട്ടം.
ഒമ്പാതാം ഐപിഎൽ ഫൈനൽ കളിക്കുന്ന ചെന്നൈ 2010, 2011, 2018 സീസണുകളിൽ കിരീടം നേടിയ ടീമാണ്. 2008, 2012, 2013, 2015, 2019 വർഷങ്ങളിൽ കലാശപ്പോരിൽ കാലിടറി. 2012, 2014 വർഷങ്ങളിൽ ഫൈനൽ കളിച്ച കൊൽക്കത്ത രണ്ടു വട്ടവും കിരീടവുമായാണ് മടങ്ങിയത്.

You might also like

Most Viewed