അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു


കാബൂൾ: അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു. 40 അധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്കാരത്തിനിടെ ബിബി ഫാത്തിമ പള്ളിയിൽ ആണ് സ്ഫോടനം നടന്നത്.

വെള്ളിയാഴ്ചത്തെ നമസ്കാര ചടങ്ങുകളിൽ വലിയതോതിൽ ജനങ്ങൾ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 

കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ കുണ്ഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന് സൈന്യം അഫ്ഗാൻ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു ഇത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed