സൗദിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികള്‍ മരിച്ചു


സൗദിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികള്‍ മരിച്ചു. കുവൈത്തില്‍ നിന്ന് ഉംറക്കു വരികയായിരുന്ന ഇന്ത്യന്‍ സംഘമാണ് അപകടത്തിൽ പെട്ടത്. മഹാരാഷ്ട്ര പുണെ സ്വദേശി മെഹ്ദി സാബിര്‍ താജ് (43), ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂല്‍ സാബിര്‍ (38) എന്നിവരാണു മരിച്ചത്. അല്‍ഹസക്കടുത്ത് അല്‍റഫീഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു.

കുടെയുണ്ടായിരുന്ന ഇവരുടെ മകന്‍ അലി മെഹ്ദി, ഡ്രൈവര്‍ അബ്ബാസ്, ഭാര്യ ഫാത്തിമ എന്നിവര്‍ക്ക് നിസാര പരുക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. 

article-image

sdtgdfx

You might also like

  • Lulu Exhange
  • NEC REMIT

Most Viewed