ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായി കഴിയുകയായിരുന്ന പ്രവാസിയുടെ ചികിത്സാ ധനസഹായം കൈമാറി

നവോദയ അൽ കോബാർ ഏരിയ ദോഹ യൂണിറ്റ് അംഗമായിരുന്ന കൊല്ലം സ്വദേശി ആർ വിജയരാജനുള്ള ചികിത്സാ ധനസഹായം കൈമാറി. ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായി നാട്ടിൽ കഴിയുകയായിരുന്ന വിജയരാജന് തുടർ ചികിത്സക്കായാണ് നവോദയ കൈത്താങ്ങായത്.
നവോദയ കോബാർ ഏരിയ സെക്രെട്ടറി ടി എൻ ഷബീറിൽ നിന്നും ദോഹ യൂണിറ്റ് വെൽഫയർ കൺവീനർ ദേവദാസ് ചികിത്സാസഹായം ഏറ്റുവാങ്ങി. ചടങ്ങിൽ ഏരിയ ട്രഷറർ വിജയകുമാർ കടക്കൽ, ജോ: സെക്രെട്ടറി രമണൻ , സാമൂഹ്യക്ഷേമ കൺവീനർ പ്രകാശ് തട്ട, യൂണിറ്റ് സെക്രട്ടറി അജി വിജയൻ,യൂണിറ്റ് പ്രസിഡണ്ട് അനിൽകുമാർ ,നവോദയ യൂണിറ്റ് പ്രവർത്തകരും പങ്കെടുത്തു.
hgfhgfhgfh