കുടുംബാംഗത്തിന് അസുഖം; പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങി


ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങി. കുടുംബാംഗത്തിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് താരം മടങ്ങിയത്. എന്നാൽ, മാർച്ച് ഒന്നിന് ഇൻഡോറിൽ വച്ച് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുൻപ് താരം തിരികെയെത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച ഇന്ത്യ ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തിയിരുന്നു.

രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറർ. മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.

 

ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സിൽ ഓസീസിനെ തകർത്തത്. അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റിൽ ജഡേജ ഇരു ഇന്നിങ്‌സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ 115 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ എൽ രാഹുലിനെ (1) ആദ്യമെ നഷ്ടമായി. മൂന്നാമതെത്തിയ ചേതേശ്വർ പൂജാര (പുറത്താവാതെ 31)- രോഹിത്തിനൊപ്പം (31) ചേർന്ന് ഇന്ത്യയെ വിജയിപ്പിക്കുമെന്ന് കരുതി. എന്നാൽ രോഹിത് റണ്ണൗട്ടായി. വിരാട് കോലിയെ (20) ശ്രേയസ് അയ്യർ 10 റൺസ് നേടിയത്. പിന്നീട് പൂജാര- ഭരത് (23) സഖ്യം അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.സ്‌കോർ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4.

ആദ്യ ടെസ്റ്റിലും ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

 

article-image

sa

You might also like

Most Viewed