കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി; പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസുമായി ടി.എന്‍.പ്രതാപന്
ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്ര അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിൽ അടിയന്തരപ്രമേയ നോട്ടീസ്. കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപനാണ് നോട്ടീസ് നല്‍കിയത്. ബിജെപിക്ക് സ്വാധീനം കുറവുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കടുത്ത അവഗണന തുടരുകയാണെന്ന് നോട്ടീസില്‍ പറയുന്നു.
സ്കൂളിലെ ഉച്ചഭക്ഷണ വിതരണം പോലും തടസപ്പെടുന്ന രീതിയില്‍ രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലാണ് കേരളം. ഇതിന്റെ പ്രധാന കാരണം കേന്ദ്ര അവഗണനയാണ്. പ്രളയകാലത്ത് ഫണ്ട് തന്നില്ലെന്ന് മാത്രമല്ല, വിദേശസഹായങ്ങള്‍ അടക്കം മുടക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കേരളത്തിലെ ജനങ്ങളോട് ശത്രുതാമനോഭാവം വച്ച് പുലര്‍ത്തുന്നത് സങ്കടകരമാണെന്നും നോട്ടീസില്‍ പറയുന്നു.
ASDDASADSADSADS