നരേന്ദ്ര മോദിക്ക് കത്തയച്ച ഗവേഷക വിദ്യാർ‍ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ഗവേഷക വിദ്യാർ‍ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു. തഞ്ചാവൂർ‍ സ്വദേശിയായ വിക്ടർ‍ ജെയിംസ് രാജ എന്ന യുവാവിനെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 24 മണിക്കൂറുകളായി യുവാവിനെ ചോദ്യം ചെയ്ത് വരികയാണെന്ന് ഇയാളുടെ കുടുംബം അറിയിച്ചു. തഞ്ചാവൂരിലെ നാഷണൽ‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റർ‍പ്രനർ‍ഷിപ്പ് ആന്റ് മാനേജ്‌മെന്റിൽ‍ ഓർ‍ഗാനിക് ഫാമിംഗിൽ‍ ഗവേഷക വിദ്യാർ‍ഥിയാണ് വിക്ടർ‍ ജെയിംസ് രാജ. 

ബുധനാഴ്ച രാവിലെയാണ് ഡൽ‍ഹിയിൽ‍ നിന്നെത്തിയ 11 സിബിഐ ഉദ്യോഗസ്ഥർ‍ വിക്ടറെ കസ്റ്റഡിയിലെടുത്തത്. പുതുക്കോട്ടയിലുള്ള കേന്ദ്ര സർ‍ക്കാരിന്റെ ഐഐസിപിഡി അവാർ‍ഡ് ഹൗസിൽ‍ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച മെയിലിന്റെ പേരിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ‍ അറിയിച്ചു.അതേസമയം മെയിലിലെ ഉള്ളടക്കത്തെ കുറിച്ച് വിശദീകരണം നൽ‍കാന്‍ ഉദ്യോഗസ്ഥർ‍ തയ്യാറായിട്ടില്ല. തന്റെ ഗവേഷണത്തെക്കുറിച്ചുള്ള വിഷയങ്ങൾ‍ ഉയർ‍ന്ന ഉദ്യോഗസ്ഥരുമായി മെയിലിലും സമൂഹ മാധ്യങ്ങൾ‍ വഴിയും പങ്കുവെക്കാറുണ്ട്. ഇത്തരത്തിലൊരു കത്തായിരിക്കാം പ്രധാനമന്ത്രിക്ക് അയച്ചതെന്ന് വിക്ടറുടെ മാതാപിതാക്കൾ‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്തു. സംഭവം അന്വേഷിക്കാനെത്തിയ സംസ്ഥാന പൊലീസ് സംഘത്തെ സിബിഐ തടയുകയും ചെയ്തിരുന്നു.

article-image

wte

You might also like

  • Lulu Exhange
  • NEC REMIT

Most Viewed