ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതി; താക്കോൽ കൈമാറി


ബഹ്റൈൻ കേരളീയ സമാജത്തിന്റെ (ബികെഎസ്) അശരണർക്കായുള്ള ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ബികെഎസ് മുതിർന്ന അംഗംവും , മുൻ പ്രസിഡന്റുമായ എം പി രഘുവും കുടുംബവും നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി ദിവാകരൻ കൈമാറി. ചടങ്ങിൽ കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷനായി.

കോഴിക്കോട് മാങ്കൂട്ടത്തിൽ താമസിക്കുന്ന എൻ എം ഷബ്‌നകും കുടുംബത്തിനുമാണ് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സഹായഹസ്തം ലഭിച്ചത്. സമാജം നൽകുന്ന 28ാമത് വീടിന്റെ താക്കോൽദാനമാണ് ഇത്. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഉദാരമതികളുടെ സഹായത്തോടെ ഇനിയും നിരവധി വീടുകൾ നിർമ്മിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾ സാമാജം നടത്തുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണൻ, സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

article-image

GDFGDFGFDG

You might also like

  • Lulu Exhange
  • NEC REMIT

Most Viewed