ഇ. ചന്ദ്രശേഖനെ ആര്‍എസ്എസ് ആക്രമിച്ച കേസില്‍ സിപിഎം സാക്ഷികളുടെ കുറുമാറ്റത്തിനെതിരെ സിപിഐ

മുതിര്‍ന്ന സിപിഐ നേതാവ് ഇ. ചന്ദ്രശേഖനെ ആര്‍എസ്എസ് ആക്രമിച്ച കേസില്‍ സിപിഎം സാക്ഷികളുടെ കുറുമാറ്റത്തിനെതിരെ സിപിഐ. എല്‍ഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി കോടതിയില്‍ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി−ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷിക്കണമെന്ന സിപിഎം പ്രാദേശിക നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഇടപെടണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസില്‍ സാക്ഷികളായ സിപിഎം നേതാക്കള്‍ കൂറു മാറിയതിന് പിന്നാലെ തെളിവുകളുടെ അഭാവത്തില്‍ 12 ബിജെപി−ആര്‍എസ്എസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം കോടതി വെറുതേ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് ബാബു ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
2016−ലെ നിയമസഭാ തെരഞ്ഞടുപ്പിന് പിന്നാലെയായിരുന്നു കേസിനാസ്പദമായ സംഭവം. വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ലാദപ്രകടനത്തിനിടെ കാഞ്ഞങ്ങാട് മാവുങ്കലില്‍വച്ചാണ് സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഇ. ചന്ദ്രശേഖരന്‍റെ കൈയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
പരിക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരന്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിന്‍റെ ചിത്രം ഉള്‍പ്പെടെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചിട്ടുണ്ട്. ചന്ദ്രശേഖരനൊപ്പം പരുക്കേറ്റ സിപിഐഎം ജില്ലാ കമ്മിറ്റിയംഗമായ ടി.കെ.രവി ഉള്‍പ്പെടെയുള്ളവരാണ് വിചാരണയ്ക്കിടെ മൊഴിമാറ്റിയത്.
4r5785r8