സർക്കാർ എന്തിനാണ് മോൻസനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ഹൈക്കോടതി


കൊച്ചി: മോൻസൺ മാവുങ്കലിന്‍റെ കേസിൽ സർക്കാരിന് തിരിച്ചടി. മോൻസന്‍റെ ഡ്രൈവർ അജിത്തിന്‍റെ ഹർജി തീർപ്പാക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളി. സർക്കാരിന്‍റെ ആവശ്യം നിയമപരമല്ലെന്നും കോടതിച്ചെലവ് ചുമത്തേണ്ടതാണെങ്കിലും ചെയ്യുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പോലീസുകാർക്കെതിരെ ഗുരുതരമായ ആരോപണമുയർന്ന കേസാണിതെന്നും, തീർപ്പാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. സർക്കാർ എന്തിനാണ് മോൻസനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ചോദിച്ച കോടതി സർക്കാർ പരിധി വിടരുതെന്നും മുന്നറിയിപ്പ് നൽകി. 

മോൻസണിനെതിരെ മൊഴി നൽകിയതിന്‍റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് മുൻ ഡ്രൈവർ അജിത്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിയിലെ തുടർനടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡിജിപിയുടെ സത്യവാങ്മൂലം

You might also like

Most Viewed