ഹയർസെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിജയം


തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിജയം. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 85.31 ശതമാനമായിരുന്നു വിജയമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലാണ്. 91.11 ശതമാനം. കുറവ് പത്തനംതിട്ട ജില്ലയിലും. 82.53 ശതമാനം. 136 സ്കൂളുകൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയെന്നും മന്ത്രി അറിയിച്ചു. വ്യക്തിഗത പരീക്ഷാ ഫലം വൈകുന്നേരം നാല് മുതൽ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

Most Viewed