പോൺ താരത്തിന് പണം നൽകിയ കേസിൽ ഡൊണാൾഡ് ട്രംപിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ട്


ഏത് നിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് മുൻ അമേരിക്കൻ രാഷ്ട്രപതി ഡൊണാൾഡ് ട്രംപ്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തു.

താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാൻ സ്‌റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന പോൺ താരം സ്റ്റെഫാനി ക്ലിഫോർഡിന് ഒരു ലക്ഷത്തി മുപ്പതിനായിരം ഡോളർ നൽകിയ കേസിലാണ് ട്രംപിന്റെ അറസ്റ്റ്. 2016 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു സംഭവം. എന്നാൽ ഡാനിയൽസുമായി ബന്ധമില്ലെന്നാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ തിരക്കിട്ട ചർച്ചകളിലും കൂടിയാലോചനകളിലുമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

article-image

dfgdfgdfg

You might also like

  • Lulu Exhange
  • NEC REMIT

Most Viewed