ലൈഫ് മിഷൻ അഴിമതിക്കേസ്; സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം.എ. യൂസഫലി


ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി പ്രവാസി വ്യവസായി എം.എ. യൂസഫലി. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ തനിക്ക് ഭയമില്ല. ഇത്തരം ആരോപണങ്ങൾ അവഗണിക്കുന്നുവെന്നും യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും. ഇതിനെയൊന്നും താൻ വകവയ്ക്കുന്നില്ല. ലൈഫ് വിവാദത്തിൽ തനിക്ക് ഇഡി നോട്ടീസ് ലഭിച്ചുവെന്ന വാർത്ത അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ലൈഫ് മിഷൻ അഴിമതിക്കേസിൽ യൂസഫലിക്ക് ഇഡി നോട്ടീസ് അയച്ചതായാണ് ചില മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിൽ‍ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ചാണ് സമന്‍സ് നൽ‍കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നത്.

article-image

fgh

You might also like

  • Lulu Exhange
  • NEC REMIT

Most Viewed