കൂടുതല്‍ പേരെ നിയമിച്ച് ഫോക്‌സ്‌കോണ്‍; ഐഫോണ്‍ നിര്‍മ്മാണം മെച്ചപ്പെടുത്താനെന്ന് സൂചന


കൂടുതല്‍ പേരെ ജോലിക്കെടുക്കാനും ബോണസ് നല്‍കാനും ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണും നീക്കം നടത്തുന്നു. ചൈനയിലെ ഷെങ്ഷൗവിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റാണ് കമ്പനിയുടെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറി. ഈ പ്ലാന്റില്‍ ഇപ്പോള്‍ കാര്യമായി തന്നെ നിയമനം നടക്കുന്നുണ്ട്. കൂടാതെ ആപ്പിള്‍ ഐഫോണ്‍ 14 ലോഞ്ചിനായി തയാറെടുക്കുന്നതിനാല്‍ പുതിയ തൊഴിലാളികള്‍ക്ക് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. ചൈനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഫോക്‌സ്‌കോണ്‍ പുതിയ നിയമനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടനുസരിച്ച് ഫോക്‌സ്‌കോണ്‍ പുതിയ അസംബ്ലി ലൈന്‍ തൊഴിലാളികളെയും ട്രെയിനികളെയും നിയമിക്കാന്‍ തുടങ്ങി. ഇവര്‍ക്കെല്ലാം 9,000 യുവാന്‍ (ഏകദേശം ഒരു ലക്ഷം രൂപ) വരെ ബോണസ് നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബോണസിന് അര്‍ഹത നേടാനായി തൊഴിലാളികള്‍ കുറഞ്ഞത് നാല് മാസമെങ്കിലും ജോലിയില്‍ തുടരണമെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഫോക്‌സ്‌കോണിന്റെ ഡിജിറ്റല്‍ ഉല്‍പന്ന ബിസിനസ് ഗ്രൂപ്പിന്റെ റിക്രൂട്ട്‌മെന്റ് അറിയിപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്.

അടുത്ത മാസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ഫോക്‌സ്‌കോണ്‍ ക്യാഷ് റിവാര്‍ഡുകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിലെ ഹോങ്കോങ് ആസ്ഥാനമായുള്ള അനലിസ്റ്റ് ഇവാന്‍ ലാം പറഞ്ഞു. ലോകമെമ്പാടുമുള്ള ഐഫോണുകളുടെ 80 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് ഫോക്‌സ്‌കോണ്‍ പ്ലാന്റാണ്.

 




You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed