വൺപ്ലസ് 10 പ്രോ സ്മാർ‍ട്ട് ഫോൺ വിപണിയിൽ അവതരിപ്പിച്ചു


വൺപ്ലസിന്റെ പുതിയ സ്മാർ‍ട്ട് ഫോൺ വൺ‍പ്ലസ് 10 പ്രോ വിപണിയിൽ അവതരിപ്പിച്ചു. ചൈനയിലാണ് ഫോണിന്‍റെ ആഗോള ലോഞ്ചിംഗ് നടന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റ് ഉപയോഗിച്ചുള്ള ഫോണാണിത്. 6.7 ഇഞ്ച് ക്യൂഎച്ച്ഡി+എൽ‍ടിപിപി ഡിസ്പ്ലേയാണ് വൺപ്ലസ് 10 പ്രോയ്ക്കുള്ളത്. 50 എംപി ട്രിപ്പിൾ‍ ക്യാമറയാണ് 10 പ്രോയുടെ പ്രധാന സവിശേഷത. എന്നാൽ ഇന്ത്യയിൽ‍ ഈ ഫോൺ അവതരിപ്പിക്കുന്നത് എന്നാണെന്ന് വ്യക്തമല്ല.

8ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിന് വില 54,490 രൂപയും 8ജിബി റാം+256 ജിബി സ്റ്റോറേജ് പതിപ്പിന് വില 57,970 രൂപയും 12ജിബി+ 256 ജിബി പതിപ്പിന് 61,448 രൂപയുമാണ് വിപണിയിലെ വില. എന്നാൽ‍ ഇന്ത്യയിൽ‍ എത്തുന്പോൾ‍ നികുതികളും മറ്റും കൂട്ടി ഇതിൽ‍ കൂടിയ വില പ്രതീക്ഷിക്കാം.

അതേസമയം, ഫോണിന്‍റെ പ്രത്യേകതകളിലേക്ക് വന്നാൽ‍ കളർ‍ ഒഎസ് 12.1 ൽ‍ ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാന ഒഎസാണ് ഈ ഫോണിന്. 6.7 ഇഞ്ച് ക്യൂഎച്ച്ഡി ഫുൾ‍ എഎംഒഎൽ‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഒപ്പം ഈ ഡിസ്പ്ലേ നൂതനമായ എൽ‍ടിപിഒ ടെക്നോളജി പിന്തുണയോടെയാണ് വരുന്നത്. അതിലൂടെ സ്ക്രീന്‍ റിഫ്രഷ്മെന്‍റ് റൈറ്റ് 1 Hz നും 120 Hzനും ഇടയിൽ‍ അഡ്ജസ്റ്റ് ചെയ്യാൻ‍ സാധിക്കും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed