വിമൻ കളക്ടീവ് ആർട്ടിസ്റ്റിന്റെ പെയിന്റിങ്ങ് എക്സിബിഷൻ നാളെ മുതൽ

ബഹ്റൈനിലെ വിമൻ കളക്ടീവ് ആർട്ടിസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആദ്യ പെയിന്റിങ്ങ് എക്സിബിഷൻ നാളെ മുതൽ ആരംഭിക്കും. മാഹൂസിലെ മക്‌ഇൻഡീസ് സെന്ററിൽ വൈകുന്നേരം 6.30ന് നടക്കുന്ന എക്സിബിഷന്റെ ഉദ്ഘാടനം അവാർഡ് ജേതാവായ പ്രശസ്ത ബഹ്റൈനി കലാകാരി ബൽഖീസ് ഫഖ്റു നിർവഹിക്കും. മക്ഇൻഡീസ് സിഇഒ അഡ്വ ജലീൽ അബ്ദുളള, ആർജെ നൂർ, വുമൺ എക്രോസ് കോ ഫൗണ്ടർ സുമിത്ര പ്രവീൺ എന്നിവരാണ് വിശിഷ്ടാതിഥികൾ. പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ ആഴ്ച്ച സംഘടിപ്പിച്ച കുട്ടികളുടെ കലാമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. ‘സ്ത്രീകളുടെ ആത്മാവ്’ എന്ന് പേരിട്ടിട്ടുള്ള ആർട്ട് എക്സിബിഷനിൽ ഇന്ത്യ, അർമേനിയ, റഷ്യ, ചൈന, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 23 വനിതാ കലാക്കാരികളുടെ 35 വ്യത്യസ്ത സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്.
കലാകാരികളായ ബ്ലെസ്സി ജോർജ്ജ്, നിഷിദാ ഫാരിസ്, ഷാഹിറ ഷാഹു എന്നിവരാണ് വിമൻ കളക്ടീവ് ആർട്ടിസ്റ്റിന്റെ പിന്നണി പ്രവർത്തകർ. ജൂൺ 2 വരെ നടക്കുന്ന പ്രദർശനം രാവിലെ എട്ട് മണി മുതൽ വൈകീട്ട് എട്ട് മണിവരെയാണ് ഉണ്ടാവുക. പ്രവേശനം സൗജന്യമാണ്.
drydgh