ബികെഎസ് ശ്രാവണത്തിന്റെ ഭാഗമായി പിള്ളേരോണം സംഘടിപ്പിച്ചു


ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണത്തിന്റെ ഭാഗമായി പിള്ളേരോണം സംഘടിപ്പിച്ചു.500 ൽ പരം കുട്ടികളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന സദസാണ് പരിപാടിയിൽ പങ്കെടുത്തത്. ചിക്കു ശിവൻ, മനോഹരൻ പാവറട്ടി, അഭിരാമി, സാരംഗി, വിനയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ  കുട്ടികളുടെ സ്കിറ്റുകൾ, നൃത്തങ്ങൾ, മറ്റു ഗെയിമുകൾ ,കുട്ടികളുടെ വടംവലി, പുലികളി എന്നിവ അരങ്ങേറി.

article-image

ഹരീഷ് മേനോൻ, ഷൈൻ സൂസൻ  എന്നിവർക്കൊപ്പം കലാ വിഭാഗം സെക്രട്ടറി  ശ്രീജിത്ത് ഫറോക്ക് ,പിള്ളേരോണം കൺവീനർ രാജേഷ് ചേരാവള്ളി, ശ്രാവണം കൺവീനർ ശങ്കർ പല്ലൂർ തുടങ്ങിയവർ  പരിപാടികൾ നിയന്ത്രിച്ചു. മുൻ വർഷങ്ങളേക്കാൾ മികച്ച ഓണാഘോഷ പരിപാടികളാണ് ഇത്തവണ സമാജം സംഘടിപ്പിക്കുന്നതെന്ന് കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.  

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed