സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബ്


സ്വാതന്ത്ര്യത്തിന്റെ എഴുപ്പത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജയ് ഹോ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയാകും. രാവിലെ പത്ത് മണി മുതൽ ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യത്തിന്റെ വർണങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പെയിന്റിങ്ങ് മത്സരം നടക്കും. അഞ്ച് വിഭാഗമായി തിരിച്ചാണ് മത്സരം നടക്കുന്നത്.

article-image

ആഗസ്ത് 12ന് വൈകീട്ട് ആറ് മണി മുതൽ ദേശഭക്തി ഗാന മത്സരവും, അന്നേദിവസം വൈകുന്നേരം നാല് മണി മുതൽ ലൈവ് പെയിന്റിങ്ങ് പരിപാടിയും സംഘടിപ്പിക്കും. അഞ്ച് മുതൽ പത്ത് പേർ വരെയടങ്ങുന്ന സംഘത്തിനാണ് ദേശ ഭക്തി ഗാന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ആഗസ്ത് 13ന് വൈകീട്ട് 8 മണിമുതൽ നടക്കുന്ന സമാപന ചടങ്ങുകളിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed