ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഇലക്ട്രോണിക് ചെക്ക് സംവിധാനം നടപ്പിലാക്കുന്നു
 
                                                            ബഹ്‌റൈൻ സെൻട്രൽ ബാങ്ക് നാളെ മുതൽ ഇലക്ട്രോണിക് ചെക്ക് സംവിധാനം നടപ്പിലാക്കുന്നു. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കടലാസ് ചെക്കുകൾക്ക് പകരം ഇലക്ട്രോണിക് ചെക്ക് സംവിധാനം ആരംഭിക്കുന്നത്. ബഹ്‌റൈൻ ഇലക്ട്രോണിക് ചെക്ക് സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിന്റെ പ്രവർത്തനത്തിനു ബെനിഫിറ്റ് കമ്പനിയാണ് മേൽനോട്ടം വഹിക്കുക. കടലാസ് ചെക്ക് പോലെ തന്നെ നിയമ സാധുതയും സ്വകാര്യങ്ങളും ഇ ചെക്കിലും ലഭിക്കും. ബെനിഫിറ്റ് പേ ആപ്ലിക്കേഷൻ, ഇ ചെക്ക് ആപ്ലിക്കേഷൻ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഇ ചെക്ക് ബുക്കിന് അപേക്ഷിക്കാം.
 
												
										