യൂണിഗ്രാഡ് അക്വസ്റ്റിക്സ് സ്കൂൾ ഓഫ് മ്യൂസിക്ക് പ്രവർത്തനം ആരംഭിച്ചു

മനാമ: ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ യൂണിഗ്രാഡ് എജ്യൂക്കേഷൻ സെന്ററിൽ കലാപഠനങ്ങൾക്കായി യൂണിഗ്രാഡ് അക്വസ്റ്റിക്സ് സ്കൂൾ ഓഫ് മ്യൂസിക്ക് പ്രവർത്തനം ആരംഭിച്ചു. വിജയദശമി പ്രമാണിച്ച് പ്രശസ്ത പിന്നണി ഗായകൻ മധുബാലകൃഷ്ണനാണ് സംരഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സഗയയിൽ ആരംഭിച്ചിരിക്കുന്ന ഈ കലാവിദ്യാലയത്തിനു നേതൃത്വം നൽകുന്നത് ബഹ്‌റൈനിൽ സംഗീത രംഗത്ത് സുപരിചിതൻ ആയ ജോബ് ജോസഫ് ആണ്. കഴിഞ്ഞ 30 വർഷത്തോളമായി അദ്ദേഹം നിരവധി പേർക്ക് സംഗീതം അഭ്യസിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ യൂണിഗ്രാഡ് എജ്യൂക്കേഷൻ സെന്റർ ചെയർമാൻ ജയ പ്രകാശ് മേനോൻ, മാനേജിങ്ങ് ഡയറക്ടർ സുജ ജയപ്രകാശ് മേനോൻ, ബോബൻ ഇടിക്കുള എന്നിവർ പങ്കെടുത്തു. ഗിറ്റാർ, വയലിൻ, കീ ബോർഡ്, ഡ്രംസ്, തബല, വോക്കൽ വെസ്റ്റേൺ, വോക്കൽ ക്ലാസിക്കൽ, വെസ്റ്റേൺ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സൂമ്പാ എന്നിവയിൽ ആണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 33331308 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.