സായുധ കലാപം നടക്കുന്ന ലബനനിലേക്ക് പോകരുതെന്ന് പൗരന്മാർക്കു നിർദേശം നൽകി ഗൾഫ് രാജ്യങ്ങൾ
സായുധ കലാപം നടക്കുന്ന ലബനനിലേക്ക് പോകരുതെന്ന് പൗരന്മാർക്കു നിർദേശം നൽകി ഗൾഫ് രാജ്യങ്ങൾ. യുഎഇ സൗദി കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവരും ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളും ലബനൻ യാത്ര വിലക്കി. ലബനനിലുള്ള സൗദിക്കാരോട് എത്രയും വേഗം മടങ്ങിയെത്താനും ആവശ്യപ്പെട്ടു. കലാപബാധിത പ്രദേശത്തേക്കു പോകരുതെന്നും പൗരന്മാർക്ക് നിർദേശം നൽകി. ലബനനിൽ നിന്നു മടങ്ങാൻ ബഹ്റൈനും പൗരന്മാർക്കു നിർദേശം നൽകി. സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളിലേക്കു പോകരുതെന്നു കുവൈത്തി പൗരന്മാർക്കും നിർദേശമുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു ലബനീസ് കാവൽ പ്രധാമന്ത്രി നജീബ് മികാത്തി പറഞ്ഞു. ദക്ഷിണ ലബനനിലെ ഐൻ എൽ ഹിൽവേയിലെ പലസ്ഥീൻ ക്യാംപിലാണ് സായുധരായ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടൽ തുടങ്ങിയത്. ഇതിനോടകം 13 പേർ ഇവിടെ കൊല്ലപ്പെട്ടു.
അറബ് രാജ്യങ്ങളിലെ പൗരന്മാർ ലബനനിൽ സുരക്ഷിതരായിരിക്കുമെന്നു വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ് പറഞ്ഞു. പലസ്തീൻ അഭയാർത്ഥികൾ താമസിക്കുന്ന ലബനനിലെ പ്രദേശമാണ് ഐൻ എൽ ഹിൽവേ. ഇവിടെ 12 പലസ്തീൻ ക്യാംപുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ൈാൂാേ

