ബാങ്ക് വിളി പരാമര്‍ശം; മാന്യസഹോദരങ്ങള്‍ തെറ്റിദ്ധാരണ മാറ്റണമെന്ന് സജി ചെറിയാന്‍


ഇന്നലെ നടത്തിയ പ്രസംഗത്തിലെ ബാങ്ക് വിളി പരാമര്‍ശം ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണ്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്.

സൗദിയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് താന്‍ പരാമര്‍ശിച്ചതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

article-image

dsadsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed