യുഎഇയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

യുഎഇയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറയും. ഇറക്കുമതി ചെലവ് കുറയുകയും കണ്ടെയ്‌നര്‍ ലഭ്യത കൂടുകയും ചെയ്‌തോടെയാണ് സാധനങ്ങളുടെ വില കുറയുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞതും നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതിന് കാരണമാകുന്നുണ്ട്.
വരുംദിവസങ്ങളില്‍ രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ വിലക്കുറവ് പ്രതിഫലിക്കും. അരി, ശീതീകരിച്ച ചിക്കന്‍, പാചക എണ്ണ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് മൊത്ത വിലയില്‍ 15 മുതല്‍ 20 വരെ ദിര്‍ഹത്തിന് കുറവുണ്ടായി.
അതേസമയം ഇറക്കുമതി ചെലവ് കുറഞ്ഞെങ്കിലും ഉത്പാദന ചെലവ് കൂടിയതിനാലാണ് വിലക്കുറവ് പ്രകടമാകാത്തതെന്നാണ് വ്യാപാരികളുടെ വാദം. എന്നാല്‍ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടുന്നില്ലെന്നും ഇറക്കുമതി ചിലവ് കുറച്ചിട്ടും വ്യാപാരികള്‍ സാധനങ്ങളുടെ വില കുറയ്ക്കുന്നില്ലെന്ന് ഉപഭോക്താക്കളും കുറ്റപ്പെടുത്തുന്നു.
drydry