പ്രശസ്ത ബ്രാൻഡ് ലോഗോ വെച്ച് വ്യാജ ലൂബ്രിക്കന്റ് ഓയിൽ വിൽപന; രണ്ടു പേർ അറസ്റ്റിൽ


ദുബൈയിൽ പ്രശസ്ത ബ്രാൻഡ് ലോഗോ അനധികൃതമായി ഉപയോഗിച്ച് വ്യാജ ലൂബ്രിക്കന്റ് ഓയിൽ വിൽപന നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കാർ ഓയിലിൽ സ്‌പെഷ്യലൈസ് ചെയ്ത ജനപ്രിയ ബ്രാൻഡിന്റെ സ്റ്റിക്കറുകൾ വ്യാജ ലൂബ്രിക്കന്റ് ഓയിൽ നിറച്ച പാക്കുകളിൽ പതിച്ചാണ് പ്രതികൾ അവ വിപണിയിൽ വിറ്റത്. പ്രതികളെ പിടികൂടിയ സി.ഐ.ഡി സംഘം വിൽപനയ്ക്കായി തയ്യാറാക്കിയ ഇത്തരത്തിലുള്ള 2500 പാക്കുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു.  

അനധികൃത വിൽപ്പനയെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അനധികൃതമായി ബ്രാൻഡ് ലോഗോ ഉപയോഗിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനമാണ്. ഗുണനിലവാര പരിശോധനയിൽ വിജയിക്കാത്ത ഇത്തരം ഓയിലുകൾ ഉപയോഗിക്കുന്നത് വാഹനങ്ങളേയും ദോഷകരമായി ബാധിച്ചേക്കാം.

article-image

ertdrty

You might also like

  • Lulu Exchange
  • Straight Forward

Most Viewed