100 വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ദുബായ് എക്സ്പോ വേദി
100 വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ദുബായ് എക്സ്പോ വേദി. ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫസാ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പരമ്പരാഗത വിവാഹ ചടങ്ങില്‍ 100 സ്വദേശികളാണ് വിവാഹിതരായത്. യുഎഇ പവലിയനരികില്‍ ഗയാത്ത് ട്രെയിലിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു. ആദ്യമായാണ് യുഎഇയില്‍ ഇത്തരത്തില്‍ സമൂഹ വിവാഹം നടക്കുന്നത്. യുഎഇയുടെ പാരമ്പര്യവും സംസ്‌കാരവും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിടുന്ന 'ഫസാ' പദ്ധതിയുടെ ഭാഗമായാണ് വിവാഹചടങ്ങുകള്‍ നടത്തിയത്.
rn

