മലയാളി വ്ലോഗറെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി വ്ലോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശി അരനാട്ടിൽ റിഫ മെഹ്നൂവിനെ (20) ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

