റഷ്യൻ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തിവച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
റഷ്യൻ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നിർത്തിവച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യുക്രെയ്‌നിലെ റഷ്യയുടെ സൈനിക ഇടപെടലിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിൽ റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തി ഉപരോധത്തിന് പിന്നാലെയാണ് ഈ നടപടി.
ബാങ്കുകൾ, തുറമുഖങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും എസ്ബിഐ നിർത്തി. നടപടിയുമായി ബന്ധപ്പെട്ട് എസ്ബിഐ ഇതുവരെയും പ്രതികരണമൊന്നും നടത്തിയിട്ടില്ല. റഷ്യയുമായി വലിയ രീതിയിൽ വ്യാപാര ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. വിഷയത്തിൽ ആരുടെ പക്ഷത്താണെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

