ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പ് വിജയി ഒമാനിലെ പ്രവാസി മലയാളി


അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ 20 കോടിയിലേറെ രൂപ (ഒരു കോടി ദിർഹം) ഒമാനിലെ പ്രവാസി മലയാളിക്ക്. രഞ്ജിത്ത് വേണുഗോപാലൻ (42) ആണ് ഇന്നല (3) നടന്ന  നറുക്കെ‌ടുപ്പിലെ ഭാഗ്യവാൻ. നവംബർ 27−ന് 234 ഓൺ‌ലൈനിലാണ് രഞ്ജിത് ഭാഗ്യ ടിക്കറ്റ് (നന്പർ 052706) എടുത്തത്. സമ്മാനത്തുക തന്റെ അഞ്ചു സുഹൃത്തുക്കളുമായി പങ്കിടുമെന്നു രഞ്ജിത് പറഞ്ഞു. രണ്ടാം സമ്മാനമായ 10 ദശലക്ഷം ദിർഹവും അൽ ഐനിൽ താമസിക്കുന്ന മറ്റൊരു മലയാളി അബ്ദുൽ മജീദിനാണ്. 

തത്സമയ നറുക്കെടുപ്പ് കണ്ടു കൊണ്ടിരിക്കുന്പോഴായിരുന്നു ബിഗ് ടിക്കറ്റ് അധികൃതർ രഞ്ജിതിനെ വിളിച്ചത്. വിളിച്ചതിന് നന്ദി. എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ വീട്ടിലുണ്ട്, ഒമാനിൽ. എനിക്ക് വളരെ ആവേശം തോന്നുന്നു എന്നായിരുന്നു മറുപടി. കഴിഞ്ഞ 12 വർഷമായി ഒമാനിൽ താമസിക്കുന്ന ഇൗ യുവാവ് ഒരു റിയൽ എസ്റ്റേറ്റ് കന്പനിയിൽ അക്കൗണ്ടന്റാണ്.  ഒമാനിലെ തന്റെ അഞ്ച് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. ഇതു രണ്ടാം തവണയാണ് ടിക്കറ്റ് വാങ്ങിയത്. ഭാര്യയോടും അഞ്ചു വയസ്സുള്ള മകളോടൊപ്പമാണ് താമസം. സമ്മാനത്തുക തന്റെ മകളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കാൻ ഉപയോഗിക്കാനാണ്  ആദ്യ പദ്ധതിയെന്ന് രഞ്ജിത് പറഞ്ഞു. നാട്ടിലുള്ള കുടുംബത്തിന് ഒരു വീടും  നിർമിക്കും. സമ്മാനം വാങ്ങാൻ അടുത്തമാസം ദുബായിൽ വരാനുള്ള ഒരുക്കത്തിലാണ്.

ഒരു ബിഗ് ടിക്കറ്റിന്റെ വില വാറ്റ് ഉൾപ്പെടെ 500 ദിർഹം ആണ്. രണ്ട് ടിക്കറ്റുകൾ വാങ്ങുകയാണെങ്കിൽ മൂന്നാമത്തേത് സൗജന്യം. ബിഗ് ടിക്കറ്റ് ഡ്രീം കാർ ടിക്കറ്റുകളിൽ ‘ബൈ 2 ഗെറ്റ് 1 ഫ്രീ’ പ്രമോഷനുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed