ഇന്ത്യയിൽ നിന്നും കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്കും ദുബൈയിലേക്ക് പോകാം


ദുബൈ: ഇന്ത്യയിൽ നിന്നും കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്കും ദുബൈയിലേക്ക് വരാമെന്ന് യുഎഇ. നേരത്തെ യുഎഇയിൽ നിന്നും വാക്സിൻ സ്വീകരിച്ചവർക്കും താമസവീസയുള്ളവർക്കും മാത്രമാണ് ഇന്ത്യയിൽ നിന്നും വരാൻ അനുമതിയുണ്ടായിരുന്നത്. ഈ തീരുമാനം യുഎഇ തിരുത്തി. 

അതേസമയം സന്ദർശക വീസക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. പുതിയ തീരുമാനം ഫ്ളൈ ദുബൈ അധികൃതർ മറ്റ് വിമാനക്കന്പനികളെ അറിയിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചതിന് പുറമേ 48 മണിക്കൂറിനുള്ളൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രക്കാർ കരുതണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed