സ്കൂൾ തുറക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം


ന്യൂഡൽഹി: സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഇതിനായി മാർഗരേഖ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങൾ പരിഗണിച്ചാകണം സ്കൂളുകൾ തുറക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാവിലെ നിയമസഭയിൽ പറഞ്ഞിരുന്നു. ഓണ്‍ലൈൻ വിദ്യാഭ്യാസം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന എസ്‌സിഇആർടി പഠനം ഉദ്ധരിച്ചായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed