പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് ജൂലൈ 15 വരെ എമിറൈറ്റ്‌സ് സർവീസ് നിർത്തി വയ്ക്കുന്നു

അബുദാബി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് ജൂലൈ 15 വരെ എമിറൈറ്റ്‌സ് സർവീസ് നിർത്തി വയ്ക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിനുള്ള യുഎഇ സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചാണ് നടപടി. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ച ആരെയും യുഎഇയിൽ പ്രവശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന നയതന്ത്ര ദൗത്യങ്ങളിലെ ഉദ്യോഗസ്ഥർക്ക് എന്നിവർക്ക് ഇളവുണ്ട്.
അതേസമയം, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിൽ നിന്നും യുഎഇ തങ്ങളുടെ പൗരന്മാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.