യുഎഇയിൽ‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു


അൽ‍ഐൻ: മലയാളി യുവാവ് ഹൃദയാഘാതം മൂലം യുഎഇയിൽ‍ മരിച്ചു. തൃശൂർ‍ കുന്നംകുളം പുറക്കാട്ട് അഷ്‍റഫിന്റെ മകന്‍ ആഷിക് അഷ്‍റഫ് (33) ആണ് അൽ‍ ഐനിൽ‍ മരിച്ചത്. അൽ‍ ഐൻ അൽ‍ ഫൂവ ലുലു ഹൈപ്പർ‍ മാർ‍ക്കറ്റിലെ ഓൺലൈൻ വിഭാഗം ജീവനക്കാരനായിരുന്നു.

കുടുംബത്തോടൊപ്പം അൽ‍ഐനിലായിരുന്നു താമസം. അൽ‍ ഐൻ, അൽ‍ ജീമി ഗവണ്‍മെന്റ് ആശുപത്രിയിൽ‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ‍ പൂർ‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ലുലു മാനേജ്‍മെന്റ് അധികൃതർ‍ അറിയിച്ചു. മാതാവ് − നബീസ, ഭാര്യ − ഷഹാന. മകൻ −ആദം. സഹോദരങ്ങൾ‍ − ഫാറൂഖ്, അസീന, ഫസ്‍ന

You might also like

  • Lulu Exchange
  • Straight Forward

Most Viewed