കോവിഡ്: സൗദി അറേബ്യയിൽ 12 പള്ളികൾ കൂടി അടച്ചു
റിയാദ്: നമസ്‍കരിക്കാനെത്തുന്നവരിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സൗദി അറേബ്യയിലെ ആറ് പ്രവിശ്യകളിലായി 12 പള്ളികൾ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം അണുനശീകരണത്തിനായി താത്കാലികമായി അടച്ചു. ഇതോടെ 68 ദിവസത്തിനിടെ അടച്ച മസ്ജിദുകളുടെ എണ്ണം 610 ആയി. ഇതിൽ 590 എണ്ണം അണുനശീകരണ ജോലികൾ പൂർത്തിയാക്കി തുറന്നു.
റിയാദ് പ്രവിശ്യയിൽ നാലു മസ്ജിദുകളും മക്ക പ്രവിശ്യയിൽ മൂന്നു പള്ളികളും കിഴക്കൻ പ്രവിശ്യയിൽ രണ്ടു മസ്ജിദുകളും ജിസാൻ, തബൂക്ക്, ഉത്തര അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിൽ ഓരോ മസ്ജിദുകളുമാണ് കഴിഞ്ഞ ദിവസം അടച്ചത്. അണുനശീകരണ ജോലികൾ പൂർത്തിയാക്കി 11 മസ്ജിദുകൾ ഇസ്‌ലാമികകാര്യ മന്ത്രാലയം വീണ്ടും തുറന്നു.

