വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്കെതിരെ കർശന നടപടിയുമായി യു.എ.ഇ

ദുബൈ: വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്കെതിരെ കർശന നടപടിയുമായി യു.എ.ഇ. രണ്ട് വർഷം തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ഇവർക്ക് ശിക്ഷ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തിെൻറ കരട് കഴിഞ്ഞ ദിവസം നടന്ന ഫെഡറൽ നാഷനൽ കൗൺസിലിൽ അവതരിപ്പിച്ചു. ബിരുദം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെയും കൃത്യത ഉറപ്പാക്കും.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് 30,000 ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെയാണ് പിഴ. മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും ലഭിച്ചേക്കാം.നിയമത്തിന് എഫ്.എൻ.സി മെന്പർമാർ അംഗീകാരം നൽകി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ അംഗീകാരം നൽകുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.