കത്വ ഫണ്ട് തട്ടിപ്പ്; പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു


കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയില്‍ കുന്നമംഗലം പൊലീസാണ് കേസ് എടുത്തത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിച്ചത്. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സി. കെ. സുബൈര്‍ എന്നിവര്‍ക്കെതിരെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണം.

You might also like

Most Viewed