യു.എ.ഇയുടെ ഹോപ് പ്രോബ് പകർത്തിയ ചൊവ്വയുടെ ആദ്യ ചിത്രം ഭൂമിയിൽ


ദുബൈ: യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ് പ്രോബ് പകർത്തിയ ചൊവ്വയുടെ ആദ്യ ചിത്രം ഭൂമിയിൽ എത്തി. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 25,000 കിലോമീറ്റർ അകലെ നിന്നുള്ള ആദ്യചിത്രം യു.എ.ഇ ഉപ സർവ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനാണ് ചിത്രം പങ്കുവെച്ചത്.

പുതിയ കണ്ടെത്തലുകൾക്കും ഗവേഷണങ്ങൾക്കും പ്രതീക്ഷ പകരുന്നതാണ് ഈ നേട്ടമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

You might also like

  • Straight Forward

Most Viewed