കോവിഡ്: കർശന നിയന്ത്രണങ്ങൾ പൂർണമായി നിർത്തലാക്കി ദുബൈ
ദുബൈ: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഏർപെടുത്തിയ കർശന നിയന്ത്രണങ്ങൾ ദുബൈയിൽ പൂർണമായി നിർത്തലാക്കി. ഷോപ്പിംഗ് മാളുകളിൽ വയോധികർക്കും ഗർഭിണികൾക്കും പ്രവേശിക്കാമെന്ന നിർദേശമാണ് പുതുതായി പ്രഖ്യാപിച്ചത്. മാളുകളിലെ പൊതു ഇരിപ്പിടങ്ങളും ഇനി മുതൽ സജ്ജമാവും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 2020 ഏപ്രിൽ മാസത്തിലായിരുന്നു കർശന നിയന്ത്രണങ്ങളും സുരക്ഷ നിർദേശങ്ങളും പുറപ്പെടുവിച്ച് മാളുകളും വ്യാപാര സഥാപനങ്ങളും വിനോദമേഖലകളുമെല്ലാം ദുബൈയിൽ അടച്ചിട്ടത്. പിന്നാലെ ഘട്ടംഘട്ടമായി ഇളവുകൾ വരുത്തുകയായിരുന്നു.

