സല്‍മാൻ രാജാവ് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു


 

റിയാദ്: സൗദി ഭരണാധികാരി സല്‍മാൻ രാജാവ് കൊവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാൻ രാജാവ് വാക്‌സിൻ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഈ വിവരം അറിയിച്ചത്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യകാര്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ ആരംഭം മുതല്‍ ഇതുവരെ എല്ലാ പിന്തുണകളും നല്‍കിയ സല്‍മാൻ രാജാവിന് ആരോഗ്യമന്ത്രി നന്ദി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്പാണ് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും വാക്‌സിൻ സ്വീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed