ഒരു നന്പറിന് 14 കോടി: ഹിറ്റായി ദുബൈ ആർടിഎയുടെ നന്പർ പ്ലേറ്റ് ലേലം


ദുബൈ: ദുബൈയിൽ നടന്ന ആർടിഎയുടെ 104−ാമത് പ്രത്യേക ലേലം വൻ‍ ഹിറ്റ്. ആകെ 36.224 ദശലക്ഷം ദിർ‍ഹമാണ് ഈ ലേലത്തിലൂടെ ലഭിച്ചതെന്ന് ആർടിഎ അറിയിച്ചു. വി−12 എന്ന നന്പർ 14 കോടിയിലേറെ രൂപ (70 ലക്ഷം ദിർ‍ഹം) യ്ക്കാണ് കൈമാറിയത്. മുൻ വർഷത്തേക്കാൾ 83 ശതമാനം കൂടുതൽ തുകയാണ് ഈ ലേലത്തിൽ‍ ആകെ ലഭിച്ചത്. 2019ൽ ആകെ ലേലത്തുക 19 ദശലക്ഷം ദിർഹമായിരുന്നു. ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന ലേലത്തിൽ‍ എസ് −20 നന്പർ‍ 46 ലക്ഷം ദിർഹത്തിനും വൈ−66 എന്ന നന്പർ‍ 32 ലക്ഷം ദിർഹത്തിനുമാണ് കൈമാറിയത്. 90 നന്പർ പ്ലേറ്റുകളാണ് ലേലത്തിൽ നൽകിയത്. കർശനമായ കൊവിഡ് സുരക്ഷാ മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ടാണ് ലേലം നടന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed