യുഎഇയിൽ ബലിപെരുന്നാൾ‍ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു


അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ സർക്കാർ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതൽ ആഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ‍ ഗവൺ‍മെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരും ആഗസ്റ്റ് മൂന്നിന് തിരികെ ജോലിയിൽ പ്രവേശിക്കണം. പൊതു, സ്വകാര്യ മേഖലകൾക്ക് ഒരേ അവധി ദിവസങ്ങളായിരിക്കുമെന്ന് യുഎഇ മന്ത്രിസഭ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed