തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ്
കൊച്ചി: തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലയറുമായി ഇവർ സന്പർക്കം പുലർത്തിയിരുന്നു. സിസ്റ്റർ ക്ലെയറിൽ നിന്നാകാം ഇവർക്കും രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്റർ ആക്കി.
വൃദ്ധരടക്കം 140 അന്തേവാസികളാണ് കരുണാലയത്തിൽ താമസിക്കുന്നത്. കരുണാലയം ഉൾപ്പെടെ ജില്ലയിലെ വയോജനങ്ങൾ താമസിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ നിരീക്ഷണം കർശനമാക്കും.


