യുഎഇയിൽ ഇന്ന് 305 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു


അബുദാബി: യുഎഇയിൽ ഇന്ന് 305 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 57,498 ആയി. അതേസമയം 343 പേർ‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി.  49,964 പേരാണ് രാജ്യത്ത് ആകെ രോഗമുക്തരായത്. ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ യുഎഇയിൽ‍ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 341 ആയി. 40,000 ത്തിലധികം കൊവിഡ് പരിശോധനകളാണ് അധികമായി നടത്തിയത്. 7,193 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed